.മുഖത്ത് നെല്ലിക്കയുടെ വെള്ളം പുരട്ടിയിട്ടുടോ ?ഇല്ലെങ്കിൽ ഇനി ചെയ്തു നോക്കൂ കാണാം അത്ഭുതം.
വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക വൈറ്റമിൻ സി യുടെ ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം ഗുണങ്ങൾ ഉണ്ട് എന്നുള്ളത്.ഇരുമ്പ് ഒരു വലിയ അളവിൽ തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചതച്ചിട്ട് വെള്ളം കൊണ്ട് മുഖം കഴുകുന്നതും മുഖത്ത് ഇടയ്ക്കിടയ്ക്ക് പുരട്ടുന്നത് മുഖത്തിന് എന്തുമാത്രം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാംചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു .മുഖത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു. പുറത്തുപോയി വരുമ്പോൾ ഉണ്ടാകുന്ന വെയിലേററുള്ള മങ്ങൽ ഇല്ലാതാക്കുന്നു. മുഖം എപ്പോഴും ക്ഷീണമില്ലാതെ നിലനിർത്തുന്നു.മുഖത്തുണ്ടാവുന്ന അനാവശ്യ രോമങ്ങൾ കുരു മറ്റ് അസുഖങ്ങളൊന്നുമില്ലാതെ സ്കിന്നിനെ സംരക്ഷിക്കുന്നു. ദിവസവും ഉപയോഗിക്കുകയാണെങ്കിൽ എപ്പോഴും മുഖത്ത് തണുപ്പ് ഫീൽ ചെയ്യുന്നതാണ് ഒരാഴ്ച മുടങ്ങാതെ പുരട്ടി നോക്കൂ. അത്ഭുതകരമായ മാറ്റം തന്നെ നിങ്ങൾക്ക് ഉണ്ടാകൂം തലയിൽ താരൻ ഉള്ളവർക്ക് മുഖത്ത് താരൻ ഉണ്ടാകാൻ സാധ്യത ഏറെയാണ്. വളരെയധികം ചൊറിച്ചിൽ ഉണ്ടാകൂ ഈ അവസ്ഥയിൽ മുഖത്തുംനെറ്റിയിലും തലയുടെ ഭാഗത്തുമായി ഒക്കെ പുരട്ടിയാൽ നല്ല മാറ്റം കാണാവുന്നതാണ്.നെല്ലിക്ക വെള്ളം മുഖത്ത് പുരട്ടി 30 മിനിട്ടിനു ശേഷമാണ് കഴുകി കളയേണ്ടത് ഇളംചൂടുള്ള വെള്ളത്തിൽ കഴുകണം. സ്ഥിരമായി ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ പ്രായം അധികം തോന്നുകയില്ല. വാർധക്യം സാവകാശം മാത്രമേ അവരെ ബാധിക്കുകയുള്ളൂ. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊളാജൻ അളവിനെ കൂടുന്നു. ഇതുമൂലം പ്രായമാകുന്നതിനു തടയുവാൻ സാധിക്കുന്നു. അതായത് പ്രായം കൊണ്ട് ഉണ്ടാകുന്ന ചുളിവുകൾ ഒന്നുംതന്നെ ചർമ്മത്തെ ബാധിക്കുകയില്ല.നെല്ലിക്ക വെള്ളം ഉപയോഗിച്ചാൽചർമരോഗങ്ങൾ വരികയില്ല എന്നത് വളരെ പ്രധാനമാണ് കാരണം ഇതിൽ അണുനാശക ഘടകം അടങ്ങിയിട്ടുണ്ട്.മാത്രമല്ല ഇത് ഒരു പ്രകൃതിദത്തമായ അണുനാശിനി കൂടിയാണ്. ശരീരത്തിൻറെ ഏതെങ്കിലും ഭാഗത്ത് ചൊറിച്ചിൽ പോലുള്ള അനുഭവപ്പെട്ടാൽ ഒരു കോട്ടൻ വെള്ളത്തിൽ മുക്കി തുടച്ചു നോക്കൂ അപ്പോൾ കാണാം നിങ്ങൾക്ക് ചൊറിച്ചിൽ മാറുന്നത് ആയിട്ട്. ഇതുപോലെ അനേകം അനേകം ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക.
Comments
Post a Comment